Pages

Wednesday 12 February 2014

മംഗളം നേരുന്നു

മംഗളം നേരുന്നു

രാവിലെ തന്നെ livenewsinte  ബഹളം കേട്ടാണ്  ഉണർന്നത്‌ ..ഇങ്ങേർക്ക് ഈ വെളുപ്പിന് തന്നെ ടിവിയുടെ മുൻപിൽ  കുത്തിയിരിക്കാതെ വേറെ വല്ല പണിയും ചെയ്തൂടെ എതുനേരം നോക്കിയാലും ഒരു tv..ഒന്നുകിൽ പറഞ്ഞ കാര്യങ്ങൾ  തന്നെ വീണ്ടും വീണ്ടും പറഞ്ഞു ബോർ  അടിപ്പികുന്ന  newschannel  അല്ലെങ്കിൽ  അവിഹിത serial..ബാകിയുള്ളവനെ  ഒന്ന് സ്വസ്ഥമായി കിടന്നു ഉറങ്ങാൻ പോലും സമ്മതികില്ല .നല്ലൊരു ഞായറാഴ്ച ആയിട്ട് ..ഛെ ...

ഒരുകണക്കിനു നന്നായി ...ഇന്നു രാവിലെ  ഒരു പെണ്ണ് കാണാൻ  പോണ്ടതാ ...
അമ്മേ ഇന്നു എന്താ രാവിലെ കഴിക്കാൻ ???
ആഹാ എഴുന്നേറ്റോ ...പുന്നരാമോൻ ..രാവിലെ തന്നെ എന്നെകൊണ്ട്‌ ഒന്നും  പറയിക്കരുത്‌ ...ഇന്നലെ കുടിച്ചു  നാലു  കാലെ  വന്നു കയറിയപ്പോ മോൻ വടകേപുറത്തു  ഒരു സാധനം  കൊണ്ട് വച്ചിട്ടില്ലേ  ഒരു ഉഗ്രൻ വാള് ..അത് തന്നെ  ആവട്ടെ മോന്റെ  ഇന്നത്തെ  breakfast..
ചോദിച്ചത് അമ്മയോട് ആണെകിലും മറുപടി അച്ഛനിൽ നിന്നായിരുന്നു ..ഇന്നത്തെ ദിവസം മൊത്തം പോകാണല്ലോ  ദൈവമേ ..
എന്നും നാലു കാലേൽ  വരുന്ന നിന്നെ എങ്ങനെ ആണെടാ  ഒരു പെണ്‍കുട്ടിയുടെ  തലയിൽ വച്ചു കൊടുക്കാൻ  തോന്നുന്നേ ...
പിന്നെ അവളു എന്നെയും തലയിൽ ചുമന്നു നടക്കാൻ പോവുവല്ലേ    ഈ  അച്ഛന്റെ  ഒരു കാര്യം ..
ചോദിച്ചത് അമ്മയോട് ആണെകിലും  മറുപടി  അച്ഛനിൽ  നിന്നായിരുന്നു ..ഇന്നത്തെ  ദിവസം  മൊത്തം പോകാ
എന്നും നാലു കാലേൽ  വരുന്ന  നിന്നെ  എങ്ങനെ  ആണെടാ ഒരു  പെണ്‍കുട്ടിയുടെ തലയിൽ വച്ച് കൊടുക്കാൻ തോന്നുന്നേ ...
പിന്നെ അവള് എന്നെയും തലയിൽ ചുമന്നു നടക്കാൻ പോവുവല്ലേ  ഈ അച്ഛന്റെ ഒരു കാര്യം .
പ്ഫ .കഴുവേർടെ മോനേ ...നീയെന്താടാ തമാശ കളിക്കുന്നോ .വയസു മുപ്പതു ആയി ..ഇപ്പോഴും ഈ കുടുംബം  എങ്ങനെ പുലർന്നു പോവുന്നു എന്ന് നിനക്കറിയാമോ ..നാട്ടുക്കാര്  നോക്കുമ്പോൾ എന്താ മകന് നല്ല ശമ്പളമുള്ള  ജോലി...വരുന്നതും പോവുന്നതും കാറിൽ പിന്നെ എന്തോ വേണം...നിന്റെ കാശുകൊണ്ട് ഒരു അഞ്ചു  രൂപയുടെ ഉപകാരം എങ്കിലും ഈ വീടിനു ഉണ്ടായിടുണ്ടോടാ ..
എന്തായിത് രാവിലെ തന്നെ തുടങ്ങിയോ .അച്ഛനും മകനും തമ്മിൽ .നിങ്ങളൊന്നു ചുമ്മാതിരി ..ഒന്നുമില്ലേലും ഇന്ന്  അവൻ ഒരു നല്ല കാര്യത്തിന് പോവുകയല്ലേ ...
ഭാഗ്യം അമ്മ ഇടക്ക്‌ കയറി . .തല്കാലം രക്ഷപെട്ടു ...അല്ലെങ്കിലും അമ്മ പറഞ്ഞ അച്ഛന് പിന്നെ കേള്കാതിരിക്കാൻ  പറ്റുമോ ..രണ്ടും മാതൃക ദമ്പതികളല്ലേ  ...പോരാത്തതിനു പ്രേമവിവാഹവും ...എന്നും  ഏതുകാര്യത്തിലും അമ്മയുടെ തീരുമാനമാണ് ഫൈനൽ ...അതുകൊണ്ട് ഇതുവരെ നല്ലതേ  വന്നിട്ടുള്ളു  ..ഏതുകാര്യവും അമ്മയോട് ആലോചിച്ചേ അച്ഛൻ ചെയാറുമുള്ളൂ  ...പെണ്‍ ബുദ്ധി പിൻ ബുദ്ധി  അല്ലെന്നു തെളിയിച്ച  വിരളം സ്ത്രീകളിൽ ഒരാളാണ്  എന്റെ അമ്മ ..പേര്പോലെ  തന്നെ ..ഈ വീടിന്റെ ലക്ഷ്മി ...
ശ്രീകുട്ടാ ...ഈയിടെ  ആയി നിന്റെ കള്ള് കുടി അല്പം കൂടുതലാ .ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ. .അതുമിതും  ആലോചിച്ചിരിക്കാതെ  പോയി കുളിച്ചേ .പത്തുമണിക്ക് അവിടെ ചെല്ലണം...
തലയിലേക്ക് നല്ല തണുത്ത വെള്ളം വീഴുമ്പോൾ എന്തോ ഒരു നല്ല അനൂഭുതി ...ഇന്നലത്തെ കുടിയുടെ ഭാരം  തലയിൽ  നിന്ന് ഒഴിഞ്ഞു പോവുന്നത് പോലെ ...ഹോ ...ഈയിടെ  ആയി കുടി അല്പം  കൂടുതലാ..നിര്ത്തണം ..കല്യാണത്തോട്  കൂടി പൂര്ണമായും ..ഇതുവരെ ഉള്ള അടിച്ചുപൊളി ജീവിതം എല്ലാം ഒഴിവാക്കണം...കെട്ടികൊണ്ട്  വരുന്നവളെ  പൊന്നുപോലെ നോക്കണം അതുവഴി അച്ഛന്റെയും അമ്മയുടെയും പോന്നു മകനായി  മാറണം ...അവളെ  കുറിച്ച് എല്ലാവര്ക്കും നല്ല അഭിപ്രായമാണ്...ഒരു ശുദ്ധ നാട്ടുംപ്പുറതുകാരി ..ഹോ .സോറി ..അവൾ എന്നുവച്ചാൽ ഇന്ന് പെണ്ണ് കാണാൻ പോകുന്നവൾ ..പേര് മാളു ..മാളൂടി ..കഴിഞ്ഞ ഓണത്തിന്  ഡ്രസ്സ്‌  എടുക്കാൻ  പോയപ്പോൾ textilesil വച്ച് കണ്ടതാ .കണ്ടപാടെ  അമ്മക്ക് അവളെ ഇഷ്ടമായി ..പിന്നെ ..അവളുടെ വീട്ടുകാരുമായി സംസാരിച്ചു....അങ്ങനെയാണ് ഈ പെണ്ണുകാണൽ ...
പറഞ്ഞ സമയത്തിന് തന്നെ ഞാൻ അവളുടെ വീട്ടിൽ  എത്തി ...പതിവ് കലാപരിപാടികൾ  വളരെയധികം  ഭംഗിയായി  തന്നെ നടന്നു ഒടുവിൽ അവളുടെ  അമ്മാവന്റെ  വകയായി  ഞാൻ  കാത്തിരുന്ന  ആ  dialogueum.
എന്നാപിന്നെ ചെറുക്കനും പെണ്ണിനും എന്തെകിലും സംസാരിക്കാൻ ഉണ്ടെകിൽ ആവട്ടെ...
പിന്നെ .. മോൻ അകത്തേക്ക് ചെന്നാട്ടെ ..
അവർ കാണിച്ചുതന്ന വഴിയെ  ഞാൻ നടന്നു ...പെട്ടന്ന് ഒരു  sudden breakitta  പോലെ ഞാൻ നിന്നു...
എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത് ..അത് എന്റെ ചേച്ചിയാ .ഒരു വര്ഷം മുൻപ് ഒരു  accidentil
പറ്റിയതാ ...തലയ്കായിരുന്നു പരിക്ക് ...അതിനുശേഷം ഒരേ കിടപ്പാ ..അവളുടെ ആ വാക്കുകൾ എന്നെ  ചിന്തകളിൽ നിന്ന് ഉണര്ത്തി ..
പിന്നിടും അവൾ എന്തൊക്കെയോ ചോദിച്ച് ...ഞാൻ എന്തൊകെയോ മറുപടി കൊടുത്തു ...എങ്ങനെയെങ്കിലും  അവിടെ നിന്ന്  രക്ഷപ്പെടാനായിരുന്നു എന്റെ  ചിന്ത ...കൂടുതൽ ചോദ്യങ്ങളുക്ക്  നില്കാതെ ഞാൻ അവിടെ നിന്നും ഇറങ്ങി..
എന്തുപറ്റി മോനെ..എന്നും ചോദിച്ച് അച്ഛനും പിന്നാലെ വന്നു ..
അച്ഛൻ പിന്നെയും എന്തൊകെയോ  ചോദിച്ചു..ഒന്നിനും മറുപടിയില്ലാതെ ഞാൻ ഇരുന്നു ...മനസ്സിൽ ..മദ്യത്തിൽ  മുങ്ങിയ എന്റെ ഡ്രൈവിങ്ങും .കാറിനു  മുൻപിൽപ്പെട്ട   ആ  പെണ്കുട്ടിയും അവളുടെ നിലവിളിയും മാത്രം ... 

Monday 3 February 2014

ചിറകൊടിഞ്ഞ കിനാവുകള്‍

ഒരു കഥ എഴുതണം എന്ന മോഹവുമായി ഛെ ഛെ ..എന്തു പണ്ടാരമാണിത് ഒരു കഥ എഴുതണം എന്നു  തോന്നിയാൽ  അപ്പൊ  വരും കണ്ട സിനിമ dialogues...അല്ലെങ്കിൽ തന്നെ എന്തു കഥ എഴുതാനാണ് ..എന്തു  വിഷയം??? പ്രേമമോ ??? അത് ഇപ്പൊ ഫുൾ adults only അല്ലെ...ആദ്യത്തെ കഥ അല്ലെ ഒരു  U certificate മതി ...ദൃശ്യം സിനിമ പോലെ ഒരു കുടുംബ കഥ .....ഛെ ...വീണ്ടും കണ്ട സിനിമാകളിലെകാണല്ലോ ചിന്ത കാടു കയറി പോവുന്നത് .....കുടുംബ  കഥ  അതുമതി ...അതും ഇപ്പൊ അവിഹിതമാണ്‌ .എന്നാലും ഇപ്പോഴും നല്ല രീതിയിൽ  താമസിക്കുന്ന  മലയാളികള്  ഉണ്ട്  കേട്ടോ ...ഒന്നുമില്ലേലും ഞാനും ഒരു  മലയാളി അല്ലെ ....എന്തിലും negative കണ്ടുപിടിക്കാൻ തിടുക്കം കൂടുന്ന ..മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ പബ്ലിക്‌ ആയി പറഞ്ഞു അതിൽ സന്തോഷം  കണ്ടെത്തുന്ന ഒരു പാവം മലയാളി .....കൂടുതൽ  ആമുഖം  വേണ്ട......കഥ  തുടങ്ങാം ....ഇതു  വെറും  ഒരു  സാക്കല്പിക കഥ  ആണ് കേട്ടോ ..അല്ല എന്നാന്നു തൊന്നുനതു എങ്കിൽ ..പിന്നെ ഞാൻ എന്നാ പറയാനാ.
 
കഥ നടക്കുന്നത് അങ്ങ് അല്ല ..ഇവിടെ കൊച്ചിയിൽ ആണ് ... അല്ലെങ്കിലും കൊച്ചി ഇല്ലാതെ എപ്പോ ഒരു സിനിമ  പോലും  ചിന്തിന്കാൻ പറ്റില്ലല്ലോ ..
കൊച്ചി  ... ഞാൻ അടക്കമുള്ള സകല മാലിന്യങ്ങളും അടിഞ്ഞു കൂടിയ ഒരു മഹാനരകം....



പതിവു പോലെ അന്നും ബസിൽ നല്ല തിരക്കായിരുന്നു ഒരുവിധമാണ് ഒന്ന് കയറി പറ്റിയത് തന്നെ  വാഹനങ്ങളുടെ മഹാപ്രളയതിലൂടെ ബസ്‌ നിരങ്ങി നീങ്ങി കൊണ്ടിരുന്നു...ബസ്‌ പാലാരിവട്ടം ആയപോഴേക്കും  തിരക്ക് കുറഞ്ഞു ഇരിക്കാൻ വന്ന ഒരു തള്ളയെ തള്ളി മാറ്റി ഒരുവിധം സീറ്റ്‌ ഒപ്പിച്ചു.  ആ തള്ള ഉടനെ തന്നെ ചിലക്കാനും തുടങ്ങി.  ബാഗിൽ നിന്നും headset  എടുത്തു ചെവിയിൽ  തിരുകി ആ തള്ളയുടെ ചില കേൾക്കണ്ടല്ലോ മറ്റാരെങ്കിലും ശ്രദ്ധികുന്നുണ്ടോ.. ഇല്ല ഭാഗ്യം.. കൂടണയാൻ വെമ്പുന്ന കിളികളെ പോലെ എല്ലാവരുടെയും മുഖത്ത് തിടുക്കമാണ് പലരും പുറംകാഴ്ചകളില്ലാണ് ..കുറച്ചു നേരം ചിലച്ച ശേഷം തള്ള സ്വയം അടങ്ങി...പാവം വയസായ സ്ത്രീ ആണ്... പിന്നെ..വയ്യെങ്കിൽ വീടിലേങ്ങാൻ ഇരുന്ന പോരെ ..അല്ലെങ്കിൽ വല്ല ഓട്ടോയും പിടിച്ചു പോട്ടെ..അല്ലപിന്നെ ..  


സമയം  ഏഴര  ആവുന്നു.. ഹോ ഈ  ബസ്‌  എങ്ങനെ  പോയാൽ  എപ്പോ  ചെല്ലാനാ...ആത്മഗതം അല്പം ഉറക്കെ   ആയിരുന്നോ എന്നു സംശയം തൊട്ടു അടുത്തിരുന്ന സ്ത്രീ തന്റെ നേരെ നോക്കുന്നത് കണ്ടു ശ്യാമ  സംശയിച്ചു ..സാധാരണ  ഇത്രയും താമസിക്കാറില്ല ...ഇന്ന് ഓഫീസിൽ എന്തായിരുന്നു...വർക്കിംഗ്‌ ടൈമിൽ ഓഫീസിലെ ഗ്രേസിയുമായി വഴക്കിട്ടതിനു ഓഫീസിറു ടെ വക ശകാരം..പിന്നേ pending വർക്ക്‌ തീർത്തിട്ട് പോയാ മതി എന്നൊരു കല്പനയും...ഗ്രേസിയുമായി എന്നും പ്രശ്നമാണ്  അല്ലെങ്കിൽ തന്നെ എത്രനാള് ആണ് അവളുടെ പൊങ്ങച്ചം സഹിക്കുക. .അവളുടെ മകൾ ആണ്  സ്കൂളിൽ ടോപ്‌ ...ഇനി സ്കൂളിന്റെ കുഴപ്പം കൊണ്ട്  പഠിക്കാതിരികേണ്ട  എന്നു കരുതിയ ഇല്ലാത്ത കാശുണ്ടാകി  അതെ സ്കൂളിൽ തന്നെ admission തരപെടുതിയത് എന്നിട്ടും തന്റെ മകൾ കഴിഞ്ഞ ക്ലാസ്സ്‌ ടെസ്റ്റിലും പുറകിൽ തന്നെ അതിനയവൾ ഓഫീസിൽ പറയാൻ ആരും ബാക്കിയില്ല....അവൾ കണക്കിന് അല്പം മോശമാണ് ..അതിനു specialtution കൊടുക്കുന്നു മുണ്ട് ..
പടമുഗൾ ഇറങ്ങാനുണ്ടോ??

കണ്ടുക്ടരുടെ ചോദ്യം  ശ്യാമയെ ചിന്തകളിൽ നിന്ന് ഉണർത്തി ..തനികിറങ്ങെണ്ട സ്റ്റോപ്പ്‌  ആയി ..ശ്യാമയെ  അവിടെ ഇറക്കിയ ശേഷം  ബസ്‌  വീണ്ടും ഇഴഞ്ഞു നീങ്ങി ...

ബസ്‌ സ്റ്റോപ്പിൽ നിന്നും ശ്യാമ തന്റെ വീടിലേക്കു നടന്നു
ശശിയേട്ടൻ  ഇപ്പോ വന്നിട്ടുണ്ടാകും പതിവു പോലെ tv serialinu മുൻപിൽ..
"എന്താടോ  ലേറ്റ്  ആയതു ??"
ചെല്ലുമ്പോൾ ഈ ചോദ്യം ഉറപ്പാണ്‌ ...മകളുടെ tution  ഇപ്പോ  കഴിഞ്ഞുടുണ്ടാവില്ല...പാവം വെളുപിനു   പോവുന്നതാണ്  tution അത്  കഴിഞ്ഞു സ്കൂൾ , വീണ്ടും  tution അതുകഴിഞ്ഞ്  special maths tution എല്ലാം കഴിഞ്ഞു വരുമ്പോൾ ഒൻപന്തു മണിയാകും ..പാവം ..പിന്നെ എല്ലാം അവളുടെ നല്ലതിന്നല്ലെ ..പിന്നെ ഓഫീസിലെ  ഗ്രേസിയുടെ മുൻപിൽ  എന്നും തലകുനിച്ചു നിന്നാല് മതിയോ ..


ഴിയിൽ എങ്ങും ഒറ്റ വിളക്ക് പോലും ഇല്ല  വഴിവിളക്കുകൾ  സ്ഥാപ്പിക്കാൻ  നാട്ടുകാര്  ഒരു  നിവേദനം  കൊടുക്കുന്നുണ്ട് ആ എന്തെങ്കിലും ചെയ്യട്ടെ...നമ്മുക്ക് അതിനൊന്നും നേരമില്ല...രണ്ടു സൈഡ് ലും റബ്ബർ  മരങ്ങൾ ..നിറയെ കരിയില ..വല്ല  ഇഴജന്തുകളും വന്നാൽ പോലും അറിയില്ല ...ഇരുട്ടിൽ  എവിടെയോ ഒരു  അടക്കിപിടിച്ച  നിലവിളി കേട്ടപോലെ...ഒരു പെണ്ണിന്റെ...അല്ലെങ്കിലും ഈയിടെയായി ഇവിടെ കുറെ കഞ്ചാവ് പിള്ളേരുടെ ശല്യം ഉണ്ട്... ഇതിനൊക്കെ ഒരു മറ വേണ്ടേ...ആ എന്തെങ്കിലും കാണിക്കട്ടെ നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നെ.. . ശ്യാമ  നടത്തന്തിന്റെ സ്പീഡ് കൂടി ..

വീട്ടിൽ എത്തി ശശിയേട്ടന്റെ പതിവു ചോദ്യം കേട്ടില്ല  എന്നു  നടിച്ചു ...അല്ലെങ്കിലും ഇപ്പോ  ഒന്നും വേണ്ടിയിരുന്നില്ല  എന്നൊരു  തോന്നൽ ..എട്ടും  പൊട്ടും  തിരിയാത്ത  പ്രായത്തിലെ  ഒരു  പ്രേമവും ..വീട്ടുകാരെ  വേറുപ്പിച്ചുള്ള  കല്യാണവും ....പേര് പോലെ  തന്നെ ഒരു  ശശി ...കഷ്ടം .ഇനി  ഇപ്പോ  ചിന്തിചിട്ടെന്താ  കാര്യം ഒൻപതിൽ പഠിക്കുന്ന ഒരു മകൾ  ഉണ്ട് ...പറഞ്ഞിട്ട്  കാര്യം ഇല്ല ..
 സാരി മാറി അവൾ അടുക്കള്ളയിലേക്ക് കയറി ..
രാവിലെ ഇറങ്ങി പോയത് പോലെ  തന്നെ ഉണ്ട് ..അവൾ പത്രങ്ങൾ ഓരോന്നായി എടുത്തു കഴുകാൻ  ആരംഭിച്ചു ..ഇന്നും കിടക്കുമ്പോൾ പാതിരാത്രി  കഴിയും .എന്നാലും ആ നിലവിളി മനസിൽ  നിന്നും അങ്ങനെ പോവുന്നില്ല .. ഒന്നുമില്ലേലും താനും ഒരു പെണ്കുട്ട്യുടെ അമ്മ അല്ലെ... ഈശ്വരാ  സമയം ഒന്പത് കഴിഞ്ഞു മകൾ എത്തിയില്ലലോ ..നേരെ  ഫോണിനു അടുത്തേക്ക് ..മൊബൈൽ റിംഗ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല ..tution വീടില്ലേക്ക് വിളിച്ചു ..അവിടെയും അത് തന്നെ no  answer  വൈകി  വരുന്ന  ദിവസങ്ങളിൽ  ഒന്ന്  വിളിക്കാം  എന്നു കരുതിയാ ഒരു മൊബൈൽ വാങ്ങി കൊടുത്തെ എന്നിട്ട് അതിപ്പോ എടുക്കുന്നുമില്ല ..മനസ്സിൽ എന്തോ  ഒരു  പ്രയാസം  പോലെ ...
അതെ ..ആ നിങ്ങൾ ഈ tv യും തുറന്നു വച്ചിട്ട് കിടന്നു ഉറങ്ങുവാണോ ...അതെ  മോള്  ഇതുവരെ  വന്നിട്ടില്ല  നിങ്ങള്  ഒന്ന്  പോയി  നോക്കിയേ....പെണ്ണുങ്ങളെ പോലെ  ഈ  സീരിയലും  വച്ചിരിക്കാതെ ...
അവളെത്താൻ സമയം ആവുന്നതല്ലേ ഉള്ളു പിന്നെ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..
അതെ കൊച്ചുകുട്ടി അല്ല അതാ പ്രശ്നം..
നീ ഒന്ന് കിടന്നു പിടക്കാതിരി ..
ഹോ ഇങ്ങനെ ഒരു മടിയൻ...
അയാളുടെ വിരലുകൾ  tv remotil അമർന്നു ...ന്യൂസ്‌  channelilekku...
"***hss ലെ ഒന്പതാം ക്ലാസ്സ്‌  വിദ്യാര്ഥിനി മേഘയെ  ആണ്  അതിക്രുരമായ പീഡനത്തിന്‌  ശേഷം റോഡിൽ  ഉപേഷിച്ച  നിലയിൽ കണ്ടെത്തിയത് ..കുട്ടിയുടെ tutionmaster അടക്കം  നാലുപേരെ  police തിരയുന്നു ..സംഭവ  സ്ഥലത്ത്  നിന്നും ::::::."
ചാനൽ കാഴചയിൽ  ഇരുട്ട് നിറയുന്നു ...താങ്കൾക്ക് ചുറ്റും ഇരുൾ വീഴുന്നപൊലെ ..ഇപ്പോൾ ആ നിലവിളി ശ്യാമയ്ക്ക്  വ്യക്തമായി കേള്ക്കാം ...അത് എന്റെ മോളുടെതു ആയിരുന്നില്ലേ ??



കഥയിൽ ചോദ്യമില്ല എന്നാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക .....കഥലോകത്ത് പുതിയാവനായ എന്റെ എളിയ ഭാവനയിൽ വിരിഞ്ഞ [പൂര്ണമായും വിരിഞ്ഞിട്ടില്ല] ഈ കഥയിലെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക..മലയാളം ടൈപ്പ് ചെയ്യുന്നതിൽ ഉള്ള ബുദ്ധിമുട്ട് കാരണം വന്ന അക്ഷരത്തെറ്റുകളും പൊറുകുക...