Pages

Monday, 3 February 2014

ചിറകൊടിഞ്ഞ കിനാവുകള്‍

ഒരു കഥ എഴുതണം എന്ന മോഹവുമായി ഛെ ഛെ ..എന്തു പണ്ടാരമാണിത് ഒരു കഥ എഴുതണം എന്നു  തോന്നിയാൽ  അപ്പൊ  വരും കണ്ട സിനിമ dialogues...അല്ലെങ്കിൽ തന്നെ എന്തു കഥ എഴുതാനാണ് ..എന്തു  വിഷയം??? പ്രേമമോ ??? അത് ഇപ്പൊ ഫുൾ adults only അല്ലെ...ആദ്യത്തെ കഥ അല്ലെ ഒരു  U certificate മതി ...ദൃശ്യം സിനിമ പോലെ ഒരു കുടുംബ കഥ .....ഛെ ...വീണ്ടും കണ്ട സിനിമാകളിലെകാണല്ലോ ചിന്ത കാടു കയറി പോവുന്നത് .....കുടുംബ  കഥ  അതുമതി ...അതും ഇപ്പൊ അവിഹിതമാണ്‌ .എന്നാലും ഇപ്പോഴും നല്ല രീതിയിൽ  താമസിക്കുന്ന  മലയാളികള്  ഉണ്ട്  കേട്ടോ ...ഒന്നുമില്ലേലും ഞാനും ഒരു  മലയാളി അല്ലെ ....എന്തിലും negative കണ്ടുപിടിക്കാൻ തിടുക്കം കൂടുന്ന ..മറ്റുള്ളവരുടെ കുടുംബകാര്യങ്ങൾ പബ്ലിക്‌ ആയി പറഞ്ഞു അതിൽ സന്തോഷം  കണ്ടെത്തുന്ന ഒരു പാവം മലയാളി .....കൂടുതൽ  ആമുഖം  വേണ്ട......കഥ  തുടങ്ങാം ....ഇതു  വെറും  ഒരു  സാക്കല്പിക കഥ  ആണ് കേട്ടോ ..അല്ല എന്നാന്നു തൊന്നുനതു എങ്കിൽ ..പിന്നെ ഞാൻ എന്നാ പറയാനാ.
 
കഥ നടക്കുന്നത് അങ്ങ് അല്ല ..ഇവിടെ കൊച്ചിയിൽ ആണ് ... അല്ലെങ്കിലും കൊച്ചി ഇല്ലാതെ എപ്പോ ഒരു സിനിമ  പോലും  ചിന്തിന്കാൻ പറ്റില്ലല്ലോ ..
കൊച്ചി  ... ഞാൻ അടക്കമുള്ള സകല മാലിന്യങ്ങളും അടിഞ്ഞു കൂടിയ ഒരു മഹാനരകം....



പതിവു പോലെ അന്നും ബസിൽ നല്ല തിരക്കായിരുന്നു ഒരുവിധമാണ് ഒന്ന് കയറി പറ്റിയത് തന്നെ  വാഹനങ്ങളുടെ മഹാപ്രളയതിലൂടെ ബസ്‌ നിരങ്ങി നീങ്ങി കൊണ്ടിരുന്നു...ബസ്‌ പാലാരിവട്ടം ആയപോഴേക്കും  തിരക്ക് കുറഞ്ഞു ഇരിക്കാൻ വന്ന ഒരു തള്ളയെ തള്ളി മാറ്റി ഒരുവിധം സീറ്റ്‌ ഒപ്പിച്ചു.  ആ തള്ള ഉടനെ തന്നെ ചിലക്കാനും തുടങ്ങി.  ബാഗിൽ നിന്നും headset  എടുത്തു ചെവിയിൽ  തിരുകി ആ തള്ളയുടെ ചില കേൾക്കണ്ടല്ലോ മറ്റാരെങ്കിലും ശ്രദ്ധികുന്നുണ്ടോ.. ഇല്ല ഭാഗ്യം.. കൂടണയാൻ വെമ്പുന്ന കിളികളെ പോലെ എല്ലാവരുടെയും മുഖത്ത് തിടുക്കമാണ് പലരും പുറംകാഴ്ചകളില്ലാണ് ..കുറച്ചു നേരം ചിലച്ച ശേഷം തള്ള സ്വയം അടങ്ങി...പാവം വയസായ സ്ത്രീ ആണ്... പിന്നെ..വയ്യെങ്കിൽ വീടിലേങ്ങാൻ ഇരുന്ന പോരെ ..അല്ലെങ്കിൽ വല്ല ഓട്ടോയും പിടിച്ചു പോട്ടെ..അല്ലപിന്നെ ..  


സമയം  ഏഴര  ആവുന്നു.. ഹോ ഈ  ബസ്‌  എങ്ങനെ  പോയാൽ  എപ്പോ  ചെല്ലാനാ...ആത്മഗതം അല്പം ഉറക്കെ   ആയിരുന്നോ എന്നു സംശയം തൊട്ടു അടുത്തിരുന്ന സ്ത്രീ തന്റെ നേരെ നോക്കുന്നത് കണ്ടു ശ്യാമ  സംശയിച്ചു ..സാധാരണ  ഇത്രയും താമസിക്കാറില്ല ...ഇന്ന് ഓഫീസിൽ എന്തായിരുന്നു...വർക്കിംഗ്‌ ടൈമിൽ ഓഫീസിലെ ഗ്രേസിയുമായി വഴക്കിട്ടതിനു ഓഫീസിറു ടെ വക ശകാരം..പിന്നേ pending വർക്ക്‌ തീർത്തിട്ട് പോയാ മതി എന്നൊരു കല്പനയും...ഗ്രേസിയുമായി എന്നും പ്രശ്നമാണ്  അല്ലെങ്കിൽ തന്നെ എത്രനാള് ആണ് അവളുടെ പൊങ്ങച്ചം സഹിക്കുക. .അവളുടെ മകൾ ആണ്  സ്കൂളിൽ ടോപ്‌ ...ഇനി സ്കൂളിന്റെ കുഴപ്പം കൊണ്ട്  പഠിക്കാതിരികേണ്ട  എന്നു കരുതിയ ഇല്ലാത്ത കാശുണ്ടാകി  അതെ സ്കൂളിൽ തന്നെ admission തരപെടുതിയത് എന്നിട്ടും തന്റെ മകൾ കഴിഞ്ഞ ക്ലാസ്സ്‌ ടെസ്റ്റിലും പുറകിൽ തന്നെ അതിനയവൾ ഓഫീസിൽ പറയാൻ ആരും ബാക്കിയില്ല....അവൾ കണക്കിന് അല്പം മോശമാണ് ..അതിനു specialtution കൊടുക്കുന്നു മുണ്ട് ..
പടമുഗൾ ഇറങ്ങാനുണ്ടോ??

കണ്ടുക്ടരുടെ ചോദ്യം  ശ്യാമയെ ചിന്തകളിൽ നിന്ന് ഉണർത്തി ..തനികിറങ്ങെണ്ട സ്റ്റോപ്പ്‌  ആയി ..ശ്യാമയെ  അവിടെ ഇറക്കിയ ശേഷം  ബസ്‌  വീണ്ടും ഇഴഞ്ഞു നീങ്ങി ...

ബസ്‌ സ്റ്റോപ്പിൽ നിന്നും ശ്യാമ തന്റെ വീടിലേക്കു നടന്നു
ശശിയേട്ടൻ  ഇപ്പോ വന്നിട്ടുണ്ടാകും പതിവു പോലെ tv serialinu മുൻപിൽ..
"എന്താടോ  ലേറ്റ്  ആയതു ??"
ചെല്ലുമ്പോൾ ഈ ചോദ്യം ഉറപ്പാണ്‌ ...മകളുടെ tution  ഇപ്പോ  കഴിഞ്ഞുടുണ്ടാവില്ല...പാവം വെളുപിനു   പോവുന്നതാണ്  tution അത്  കഴിഞ്ഞു സ്കൂൾ , വീണ്ടും  tution അതുകഴിഞ്ഞ്  special maths tution എല്ലാം കഴിഞ്ഞു വരുമ്പോൾ ഒൻപന്തു മണിയാകും ..പാവം ..പിന്നെ എല്ലാം അവളുടെ നല്ലതിന്നല്ലെ ..പിന്നെ ഓഫീസിലെ  ഗ്രേസിയുടെ മുൻപിൽ  എന്നും തലകുനിച്ചു നിന്നാല് മതിയോ ..


വഴിയിൽ എങ്ങും ഒറ്റ വിളക്ക് പോലും ഇല്ല  വഴിവിളക്കുകൾ  സ്ഥാപ്പിക്കാൻ  നാട്ടുകാര്  ഒരു  നിവേദനം  കൊടുക്കുന്നുണ്ട് ആ എന്തെങ്കിലും ചെയ്യട്ടെ...നമ്മുക്ക് അതിനൊന്നും നേരമില്ല...രണ്ടു സൈഡ് ലും റബ്ബർ  മരങ്ങൾ ..നിറയെ കരിയില ..വല്ല  ഇഴജന്തുകളും വന്നാൽ പോലും അറിയില്ല ...ഇരുട്ടിൽ  എവിടെയോ ഒരു  അടക്കിപിടിച്ച  നിലവിളി കേട്ടപോലെ...ഒരു പെണ്ണിന്റെ...അല്ലെങ്കിലും ഈയിടെയായി ഇവിടെ കുറെ കഞ്ചാവ് പിള്ളേരുടെ ശല്യം ഉണ്ട്... ഇതിനൊക്കെ ഒരു മറ വേണ്ടേ...ആ എന്തെങ്കിലും കാണിക്കട്ടെ നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നെ.. . ശ്യാമ  നടത്തന്തിന്റെ സ്പീഡ് കൂടി ..

വീട്ടിൽ എത്തി ശശിയേട്ടന്റെ പതിവു ചോദ്യം കേട്ടില്ല  എന്നു  നടിച്ചു ...അല്ലെങ്കിലും ഇപ്പോ  ഒന്നും വേണ്ടിയിരുന്നില്ല  എന്നൊരു  തോന്നൽ ..എട്ടും  പൊട്ടും  തിരിയാത്ത  പ്രായത്തിലെ  ഒരു  പ്രേമവും ..വീട്ടുകാരെ  വേറുപ്പിച്ചുള്ള  കല്യാണവും ....പേര് പോലെ  തന്നെ ഒരു  ശശി ...കഷ്ടം .ഇനി  ഇപ്പോ  ചിന്തിചിട്ടെന്താ  കാര്യം ഒൻപതിൽ പഠിക്കുന്ന ഒരു മകൾ  ഉണ്ട് ...പറഞ്ഞിട്ട്  കാര്യം ഇല്ല ..
 സാരി മാറി അവൾ അടുക്കള്ളയിലേക്ക് കയറി ..
രാവിലെ ഇറങ്ങി പോയത് പോലെ  തന്നെ ഉണ്ട് ..അവൾ പത്രങ്ങൾ ഓരോന്നായി എടുത്തു കഴുകാൻ  ആരംഭിച്ചു ..ഇന്നും കിടക്കുമ്പോൾ പാതിരാത്രി  കഴിയും .എന്നാലും ആ നിലവിളി മനസിൽ  നിന്നും അങ്ങനെ പോവുന്നില്ല .. ഒന്നുമില്ലേലും താനും ഒരു പെണ്കുട്ട്യുടെ അമ്മ അല്ലെ... ഈശ്വരാ  സമയം ഒന്പത് കഴിഞ്ഞു മകൾ എത്തിയില്ലലോ ..നേരെ  ഫോണിനു അടുത്തേക്ക് ..മൊബൈൽ റിംഗ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല ..tution വീടില്ലേക്ക് വിളിച്ചു ..അവിടെയും അത് തന്നെ no  answer  വൈകി  വരുന്ന  ദിവസങ്ങളിൽ  ഒന്ന്  വിളിക്കാം  എന്നു കരുതിയാ ഒരു മൊബൈൽ വാങ്ങി കൊടുത്തെ എന്നിട്ട് അതിപ്പോ എടുക്കുന്നുമില്ല ..മനസ്സിൽ എന്തോ  ഒരു  പ്രയാസം  പോലെ ...
അതെ ..ആ നിങ്ങൾ ഈ tv യും തുറന്നു വച്ചിട്ട് കിടന്നു ഉറങ്ങുവാണോ ...അതെ  മോള്  ഇതുവരെ  വന്നിട്ടില്ല  നിങ്ങള്  ഒന്ന്  പോയി  നോക്കിയേ....പെണ്ണുങ്ങളെ പോലെ  ഈ  സീരിയലും  വച്ചിരിക്കാതെ ...
അവളെത്താൻ സമയം ആവുന്നതല്ലേ ഉള്ളു പിന്നെ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ ..
അതെ കൊച്ചുകുട്ടി അല്ല അതാ പ്രശ്നം..
നീ ഒന്ന് കിടന്നു പിടക്കാതിരി ..
ഹോ ഇങ്ങനെ ഒരു മടിയൻ...
അയാളുടെ വിരലുകൾ  tv remotil അമർന്നു ...ന്യൂസ്‌  channelilekku...
"***hss ലെ ഒന്പതാം ക്ലാസ്സ്‌  വിദ്യാര്ഥിനി മേഘയെ  ആണ്  അതിക്രുരമായ പീഡനത്തിന്‌  ശേഷം റോഡിൽ  ഉപേഷിച്ച  നിലയിൽ കണ്ടെത്തിയത് ..കുട്ടിയുടെ tutionmaster അടക്കം  നാലുപേരെ  police തിരയുന്നു ..സംഭവ  സ്ഥലത്ത്  നിന്നും ::::::."
ചാനൽ കാഴചയിൽ  ഇരുട്ട് നിറയുന്നു ...താങ്കൾക്ക് ചുറ്റും ഇരുൾ വീഴുന്നപൊലെ ..ഇപ്പോൾ ആ നിലവിളി ശ്യാമയ്ക്ക്  വ്യക്തമായി കേള്ക്കാം ...അത് എന്റെ മോളുടെതു ആയിരുന്നില്ലേ ??



കഥയിൽ ചോദ്യമില്ല എന്നാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക .....കഥലോകത്ത് പുതിയാവനായ എന്റെ എളിയ ഭാവനയിൽ വിരിഞ്ഞ [പൂര്ണമായും വിരിഞ്ഞിട്ടില്ല] ഈ കഥയിലെ തെറ്റുകുറ്റങ്ങൾ ക്ഷമിക്കുക..മലയാളം ടൈപ്പ് ചെയ്യുന്നതിൽ ഉള്ള ബുദ്ധിമുട്ട് കാരണം വന്ന അക്ഷരത്തെറ്റുകളും പൊറുകുക...
 




 

2 comments:

  1. കഥയില്‍ ചോദ്യം ഇല്ലാത്തതിനാല്‍ പിന്നെ ഒന്നും വേണ്ടല്ലോ. എന്നാലും ഇംഗ്ലീഷ് തന്നെ മലയാളത്തില്‍ എഴുതുന്നതാണ് ഭംഗി എന്ന് തോന്നി.
    വായിക്കുക, എഴുതുക.
    ആശംസകള്‍

    ReplyDelete